Monday, February 6, 2012

എന്റെ അനുഭവങ്ങള്‍: അമുസ്ലിങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തല്‍...

എന്റെ അനുഭവങ്ങള്‍: അമുസ്ലിങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തല്‍...: കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന...

5 comments:

  1. ഡോ വിവരം കെട്ടവനേ.. മുതിര്‍ന്നവരെ ബഹുമാനിക്കാത്തതില്‍ വിഷമമുള്ള തനിക്കു തന്നോട് മാന്ന്യമായി സംവദിക്കുന്നവരെ കാക്ക എന്ന് വിളിക്കാന്‍ ഉളുപ്പില്ലാതെ പോയല്ലോ..

    ReplyDelete
  2. കോഴിക്കോട് ജില്ലയില്‍ വടകര ഭാഗത്തൊക്കെ കാക്ക എന്ന് പറഞ്ഞാല്‍ പ്രായമുള്ള മുസ്ലിം എന്നാണു അര്‍ഥം. ഞങ്ങള്‍ മൊയ്തീന്‍ കാക്ക, അമ്മത് കാക്ക എന്നൊക്കെ ബഹുമാനത്തോടെ പറയാറുണ്ട്‌. അദേഹത്തിന്റെ കൂടെ വന്നയാളെ കാക്ക എന്നല്ല വിളിച്ചത്. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ താങ്കള്‍ ഇത് പറയില്ലാരുന്നു വിവരമുള്ള മഹാനെ....

    ReplyDelete
  3. അങ്ങേരു പരലോകത്തെ പ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ തള്ളിക്കളഞ്ഞു. അപ്പോള്‍ അങ്ങേരു ഒരു ഉദാഹരണം പറഞ്ഞു. ആ ഉദാഹരണം ഒരു പോസ്ടായി ചിത്ര സഹിതം ഇവിടെ ഇന്നലെ ഒരാള്‍ ഇട്ടിരുന്നു. ഒരു ഗര്‍ഭപാത്രത്തില്‍ വെച്ച് ഒരു കുഞ്ഞിനോട് മറ്റൊരാള്‍ പറയുന്നു "കുഞ്ഞേ , ഇതല്ല നിന്റെ ലോകം. നീ തല്‍ക്കാലം ഇവിടെ താമസിക്കുന്നു എന്നേയുള്ളൂ. പത്തുമാസം കഴിയുന്നതിനു മുന്‍പ് ഈ ഗര്ഭാപാത്രത്തിനു പുറത്തു പോകണം. പിന്നെ അവിടെയാണ് യഥാര്‍ത്ഥ ജീവിതം". അതുകേട്ടു ആ കുഞ്ഞു പറയുന്നു"കാക്കാ നിങ്ങളെന്തോക്കെയാണ് ഈ പറയുന്നത്? ഈ ലോകത്തിനപ്പുറം വേറെ ഒരു ലോകമോ? നല്ല കഥ. ഞാന്‍ ഇത് വിശ്വസിക്കില്ല ". ഈ ഉപമ കേട്ട് എനിക്ക് ചിരിയാണ് വന്നത്.

    ReplyDelete
  4. കുറച്ചു പുസ്തകങ്ങളും കൊണ്ടുവന്നിരുന്നു. ഞാന്‍ അവയൊന്നും വാങ്ങിച്ചില്ല. ഇതൊന്നും വിറ്റു പൈസ ഉണ്ടാക്കാനല്ല തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു. മത പ്രബോധനമാണ് ലക്‌ഷ്യം. എനിക്ക് ഒരു ലഘു ലേഖ തന്നു. വീട്ടിലേക്കു വരണം, തനിക്കു അങ്ങനെയൊരു പ്രശ്നമൊന്നുമില്ല, എല്ലാ മതക്കാരെയും വീട്ടിലേക്കു ക്ഷണിക്കാറുണ്ട്‌, സമൂഹ നോമ്പ് തുറക്ക് അന്യമതക്കാരായ സഹോദരങ്ങളെ ക്ഷണിക്കാറുണ്ട്, വീട്ടിലേക്കു വരണം എന്നൊക്കെ പറഞ്ഞാണ് പോയതും.

    ReplyDelete
  5. ഈ മതപ്രബോധനം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മരിച്ചു പരലോകത്തില്‍ ചെന്നാല്‍ അല്ലാഹു അവരോടു " നീ നിന്റെ അയല്‍വാസികളായ അന്യ സമുദായത്തില്‍പ്പെട്ട സഹോദരങ്ങളോട് ഇസ്ലാമിനെ പറ്റി പറഞ്ഞുകൊടുത്തുവോ " എന്നും ചോദിക്കുമെന്നും ഇതിനൊക്കെ അവിടെ കൂലിയുന്ടെന്നുമാണ് വന്നവര്‍ എന്നെയും വീട്ടുകാരെയും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് പ്രവാചകന്‍ ജനിച്ച മാസമാണെന്നും ഈ മാസത്തില്‍ എല്ലാ മുസ്ലിങ്ങളും ഇത് ചെയ്യേണ്ടതാണെന്നും കൂടി പറഞ്ഞു.

    ReplyDelete