Thursday, September 27, 2012

അറബിപഠനം

മുന്‍പ് ഞാന്‍ മുസ്ലിം കുട്ടികള്‍ അറബി ഭാഷ പഠിക്കുന്നത് കാരണം, അഥവാ മലയാളത്തേക്കാള്‍ പ്രാധാന്യം അറബിക്ക് കൊടുക്കുന്നത് കാരണം പൊതുധാരയില്‍ നിന്നുമുള്ള വേറിടല്‍ മനോഭാവത്തെക്കുറിച്ചു പറഞ്ഞല്ലോ. അത്തരം ചില അനുഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. ചെറുപ്പത്തില്‍ എനിക്കൊരു അറബി പുസ്തകം വീണുകിട്ടിയിരുന്നു.അത് ഞാന്‍ തല്‍ക്കാലം എനിക്കറിയാവുന്ന ഒരു മുസ്ലിം വീട്ടില്‍ അച്ഛന്റെ കൂടെ കയറേണ്ടി വന്നപ്പോള്‍ അവിടെ വെക്കുകയുണ്ടായി. ആ വീട്ടിലെ പെണ്‍കുട്ടി അതെടുത്ത് അകത്തെക്കുപോയി. തിരിച്ചു ചോദിച്ചപ്പോള്‍ തന്നില്ല.അത് ഞങ്ങളുടെ മതപുസ്തകമാണ്. അത് നിങ്ങള്‍ വായിക്കാന്‍ പാടില്ല. എന്നാണു പറഞ്ഞത്. എനിക്ക് അറബി അറിയാത്തതുകാരണംഅന്നും ഇന്നും അത് വായിക്കാന്‍ കഴിയില്ല. അതുവേറെ കാര്യം. പക്ഷെ മറ്റുള്ളവര്‍ തങ്ങളുടെ മതഗ്രന്ഥം തോട്ടുപോയാല്‍ എന്തൊക്കെയോ സംഭവിക്കും എന്നവിശ്വാസം എനിക്ക് ദഹിക്കുന്നില്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ മറ്റൊരു അനുഭവം പറയാം. എന്റെ ക്ലാസിലെ ഒരു കുട്ടി ഉറുദു പഠിക്കുന്നത് നിര്‍ത്തി മലയാളത്തിലേക്ക് മാറി. അത് മറ്റു മുസ്ലിം കുട്ടികള്‍ക്ക്  തീരെ ഇഷ്ടമായില്ല. അവര്‍ ക്ലാസില്‍ വെച്ച് അവനോടു ആക്രോശിച്ചു . അവനോട് ഒരു വഞ്ചകന്‍ എന്ന മട്ടില്‍ പെരുമാറി. 'നിന്നെ ഉറുദു മാഷ്‌ അന്വേഷിച്ചു , നിനക്ക് ഇന്ന് കിട്ടും' എന്നൊക്കെ പറഞ്ഞു ചൂടാക്കി. എന്നാല്‍ അവന്‍ ഉറുദു മാഷിനോട് തന്റെ ഉപ്പാപ്പ പറഞ്ഞതുകൊണ്ടാണ് മലയാളം പഠിക്കാന്‍ തീരുമാനിച്ചത് എന്ന് പറഞ്ഞു. പിന്നെ കുറെ ദിവസത്തേക്ക് ഒരു ഒറ്റുകാരനെ എന്ന മട്ടിലാണ് മുസ്ലിം കുട്ടികള്‍  ഈ വിദ്യാര്‍ത്ഥിയെ കണ്ടത്.
          അങ്ങനെ പ്ലസ്‌ ടു വില്‍ എത്തിയ സമയത്ത് അറബി പഠിക്കുന്ന  കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്നത്
ഇമാം നവവിയുടെ നാല്‍പ്പതു ഹദീസുകള്‍ എന്നോ മറ്റോ പേരുള്ള  ഒരു പുസ്തകമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എത്ര അപകടകരമായ സ്ഥിതിയാണ് ഇത്തരം പഠനം സൃഷ്ടിക്കുന്നത് എന്ന് എനിക്കു മനസ്സിലായ ഒരു സംഭവമുണ്ടായത്. ഡിഗ്രീ ഒന്നാം വര്‍ഷ അറബി ടെക്സ്റ്റ്‌ വായിക്കുമ്പോള്‍ അതിലെ ഒരു ഭാഗം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ജൂതന്മാരോ ക്രിസ്ത്യാനികളോ എതിരെ വരുകയാണെങ്കില്‍ അവര്‍ക്ക് വഴിമാറിക്കൊടുക്കുവാന്‍ പാടുള്ളതല്ല. അവരെ ഇടുങ്ങിയ വഴിയിലൂടെ പോകാന്‍ നിര്‍ബന്ധിതരാക്കണം. എന്നതായിരുന്നു ആ ഭാഗം. ഞാന്‍ ആ ടെക്സ്ടിന്റെ ഉടമയായ എന്റെ സുഹൃത്തിനോട് ഇങ്ങനെ എഴുതുന്നത്‌ എന്ത് തെമ്മാടിത്തരമാണെന്ന് ചോദിച്ചു. എന്നാല്‍ അവന്റെ മറുപടി രസകരമായിരുന്നു. എടാ മണ്ടാ ഇത് നീ വിചാരിക്കുന്നതുപോലെയല്ല. അവരെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കരുത് എന്നാണര്‍ത്ഥം.അത് പറയാന്‍ അവനു ഒരു മടിയും ഉണ്ടായില്ല. അതൊരു തെറ്റാണ് എന്ന ഒരു ചിന്തപോലും അവനില്ല. മറ്റൊരു മതക്കാരനായ ഞാന്‍ എന്തുകരുതുമെന്നും അവന്‍ ചിന്തിച്ചില്ല. പുസ്തകത്തില്‍ എഴുതിയ തെമ്മാടിത്തത്തെക്കാള്‍ വലിയ തെമ്മാടിത്തമാണ് അത് വ്യാഖ്യാനിച്ചു അദ്ധ്യാപകന്‍ പറഞ്ഞു കൊടുത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ അറബി ടെക്സ്ടിലാണ് ഈ ഭാഗം.അതാണ്‌ ചിന്തിക്കേണ്ടത്. അങ്ങനെയെങ്കില്‍ മദ്രസയില്‍ പഠിപ്പിക്കുന്നത്‌ എത്രമാത്രം അപകടകരമായ രീതിയില്‍ ആയിരിക്കും?

Thursday, August 30, 2012

അവര്‍ അറബിക്കുട്ടികള്‍, ഞങ്ങള്‍ മലയാളിക്കുട്ടികളും.

അറബി എന്ന ഭാഷയെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് എല്‍ പീ സ്കൂളില്‍ പഠിക്കുന്ന സമയത്താണ്.  ഏകദേശം നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ക്ലാസ്സില്‍ ഉണ്ടായിരുന്ന മുസ്ലിം കുട്ടികള്‍ മദ്രസയിലെ പുസ്തകം കൊണ്ടുവരുമായിരുന്നു. ആ പുസ്തകം ഞാന്‍ തൊടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ചീത്ത വിളിക്കും. ഞാന്‍ മാത്രമല്ല , മറ്റു ഹിന്ദുകുട്ടികളും ആ പുസ്തകം തൊടാന്‍ പാടില്ലത്രേ. ഞങ്ങള്‍ കാഫിറുകളാണ് പോലും.അതുകൊണ്ട് തൊടാന്‍ പാടില്ലത്രേ. അതില്‍ അറബിയിലാണ് എഴുതിയിരിക്കുന്നത് . അതുകൊണ്ട് അതിനു വലിയ മേന്മയുണ്ട് പോലും. പിന്നീട് യൂ പീ സ്കൂളില്‍ പഠിക്കുമ്പോള്‍ ഇവര്‍ മലയാളം പടിക്കാതായി. ഒന്നുകില്‍ അറബി അല്ലെങ്കില്‍ ഉറുദു. അതിലേതെങ്കിലും ഒന്നേ അവര്‍ പഠിക്കുകയുള്ളൂ. സ്കൂള്‍ ഇടവേളകളില്‍ കളിക്കുമ്പോള്‍ പോലും ഈ വേര്‍തിരിവ് അനുഭവപ്പെട്ടിട്ടുണ്ട് എനിക്ക്. ഒരിക്കല്‍ ഒരു മുസ്ലിം പയ്യന്‍  "അറബിക്കുട്ടികളൊക്കെ ഇങ്ങോട്ട് വന്നെ . നമ്മള്‍ ഒരു ടീം " എന്ന് പറഞ്ഞു. അതുകേട്ട മറ്റൊരു വിദ്വാന്‍ അവനിട്ടൊരു കൊട്ടുകൊടുത്തു "നിങ്ങള്‍ അറബിക്കുട്ടികളല്ല , മാപ്ലക്കുട്ടികളാ"എന്ന് . അവരൊക്കെ സംസാരിക്കുന്നത് മലയാളമാണ് . അവരുടേതും എന്റെതും മാതൃഭാഷ മലയാളമാണ്. പക്ഷെ ഞാന്‍ മലയാളം പഠിക്കുന്നു , അവര്‍ മലയാളം ക്ലാസ്സില്‍ ഇരിക്കാതെ അറബി പഠിക്കാന്‍ പോകുന്നു. എന്നിട് വന്നിട്ട് അറബിയുടെ മാഹാത്മ്യം വര്‍ണ്ണിക്കുന്നു. അപദാനം പാടുന്നു . മാതൃഭാഷയായ മലയാളത്തെ പുഛിക്കുന്നു. ഒരുദിവസം അറബിയുടെ മാഹാത്മ്യം വര്‍ണ്ണിക്കുമ്പോള്‍ ഒരുത്തന്റെ ചോദ്യം "നിങ്ങടെ മലയാളം എന്തിനു കൊള്ളും? നിങ്ങള്‍ക്ക് മലയാളത്തില്‍ എല്ലാം കഴിയുമോ ?"
"എന്താ എഴുതാന്‍ കഴിയാത്തത്?" ഞാന്‍ ചോദിച്ചു.
"എന്നാ നീ ഖാളി(ഖാസി എന്നതിന്റെ ശരിയായ ഉച്ചാരണമാണെന്ന് തോന്നുന്നു) എന്ന് എഴുതിയാട്ടെ "
ഞാന്‍ ഒരു തരത്തില്‍ 'കാല്‍ളി' എന്നെഴുതി.
അത് നോക്കി അവന്‍ എന്നെ പുച്ഛിച്ചു .
"അയ്യോ കഷ്ടം . എന്തിനു കൊള്ളൂമെടോ , എന്തിനു കൊള്ളും"
ഞാന്‍ എന്ത് പറയാന്‍ !!!! ഇന്നായിരുന്നെങ്കില്‍ ഞാന്‍ ചോദിച്ചേനെ "എടാ കഴുതേ ഈ വാക്കൊക്കെ മലയാളത്തില്‍ എഴുതേണ്ട കാര്യമെന്താണ് ? നിന്റെ മാതൃഭാഷ ഏതാടാ നന്ദിയില്ലാത്തവനെ? " എന്ന്
പക്ഷെ അന്ന് അത് ചോദിക്കാനുള്ള ബുദ്ധിയും പ്രായവും പക്വതയുമൊന്നും ഇല്ലാതായിപ്പോയി.
മാതൃഭാഷയെപ്പോലും വര്‍ഗീയ ദൃഷ്ടിയിലൂടെ കാണുന്ന ഈ പ്രവണതയും സ്കൂളുകളില്‍ പോലും കുട്ടികളില്‍ കാണിക്കുന്ന തരംതിരിവും നമ്മുടെ നാടിനു നല്ലതാണോ? 

Thursday, June 21, 2012

പര്‍ദ്ദ

ഒരാഴ്ച മുന്‍പ് തലശ്ശേരി ബസ്സില്‍ സഞ്ചരിക്കവേ ഉണ്ടായ ഒരു അനുഭവമാണിത്. ബസ്സില്‍ തിരക്കൊന്നുമുണ്ടായിരുന്നില്ല. ബസ്സിന്റെ മുന്നില്‍ നില്‍ക്കുന്ന ചില പര്‍ദ്ദ ധാരികളായ മുസ്ലിം പെണ്‍കുട്ടികളെ കാണാന്‍ കഴിഞ്ഞു. അവര്‍ ശരീരത്തിന്റെ എല്ലാ ഭാഗവും മൂടിയിരുന്നു, കണ്ണോഴിച്ചു  . കൈപ്പത്തിയും കാല്‍പ്പത്തിയും ഉറപോലോന്നുകൊണ്ട് മൂടിയിരുന്നു. മുന്‍പില്ലാതിരുന്ന കാഴ്ചയാണിത്. പര്‍ദ്ദ വളരെപ്പെട്ടെന്നു സര്‍വ്വവ്യാപകമായി. അത് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള മാറ്റമാണ്. അതുപോലെ ഇതും വൈകാതെ വ്യാപിക്കും എന്ന് മനസ്സിലോര്‍ത്തു. ഇതൊക്കെ ചില കേന്ദ്രങ്ങള്‍ അങ്ങ് തീരുമാനിക്കുകയാവണം. കേരളീയ മുസ്ലിം സ്ത്രീകള്‍ ഇനി മുതല്‍ മൂടിപ്പുതച്ചു നടന്നോളണം, തങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ അങ്ങനെയേ വരാവൂ. അവരുടെ മാതാപിതാക്കള്‍ വിദ്യാലയം സന്ദര്‍ശിക്കുമ്പോഴും അങ്ങനെയായിരിക്കണം എന്നൊക്കെ . ബസ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ മൂടിപ്പുതച്ച ഒരു മുസ്ലിം കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ഇറങ്ങുമ്പോള്‍ ബസ്സില്‍ കേറാന്‍ വന്ന ഒരു സ്ത്രീയുടെ നെഞ്ചത്ത് കുത്തിപ്പോയി. അവര്‍ക്കത്‌ തീരെ പിടിച്ചില്ല. മൊത്തത്തില്‍ മൂടിപ്പുതച്ചിട്ടാണ് കുത്തിപ്പോയതെന്ന മട്ടില്‍ അരിശം മൂത്ത് ആ സ്ത്രീ  ' ഓരോരോ കോടവുമിട്ടു കടന്നിങ്ങു പോന്നോളും ബാക്കിയുല്ലവളുടെ മേത്തേക്ക് കേറാന്‍ ' എന്ന് പറഞ്ഞു.(കൊടം എന്നുവെച്ചാല്‍ വൃഷണം എന്നാണു അര്‍ഥം ) ഇതുകേട്ട് നിന്ന കണ്ടക്ടരോട് ചിരിച്ചുപോയി. ഉടന്‍ ബസ്സിലെ ഒരു പ്രായമുള്ള മുസ്ലിം സ്ത്രീ ' ഓള് അങ്ങനെ പറഞ്ഞതിന് നീയെന്തിനാ ചിരിക്കുന്നെ ' എന്ന് ദേഷ്യപ്പെട്ടു. കണ്ടക്റെര്‍ ഒന്നും പറഞ്ഞില്ല. സീറ്റില്‍ വന്നിരുന്ന സ്ത്രീയോട് അടുത്തിരുന്ന മറ്റൊരു മുസ്ലിം സ്ത്രീ ഇതിന്റെ പേരും പറഞ്ഞു തര്‍ക്കിക്കുന്നുണ്ടായിരുന്നു. ' എന്തിട്ടലും എനിക്കേതുമില്ല. എന്റെ നെഞ്ചത്തും പുറത്തുമൊന്നും കുത്തരുത്. അതുമാത്രേയുള്ളൂ ' എന്ന് ആ സ്ത്രീ പറയുന്നുണ്ടായിരുന്നു.  ഒന്ന് രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ആ സ്ത്രീ ഇറങ്ങണം എന്ന് പറഞ്ഞു . ആ കണ്ടക്ട്ടരാവട്ടെ ചെറിയ തോതില്‍ ഊറിച്ചിരിച്ചു. പെട്ടെന്ന് ഒരു മുസ്ലിം യുവാവ് എഴുന്നേറ്റു നിന്ന് ' നീ കുറെ നേരമായല്ലോടോ ചിരിക്കുന്നു. എന്താ നിന്റെ ഭാവം? എന്താ നിനക്കൊരു പുച്ഛം? ' എന്നൊക്കെ ചൂടായി. കണ്ടക്ട്ടരാവട്ടെ ' ഞാന്‍ നിങ്ങലോടാരോടും ഒന്നും സംസാരിച്ചിട്ടില്ല. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട ' എന്ന് മാത്രം പറഞ്ഞു.  മുസ്ലിം യുവാവ് പിന്നെയും മുഖം മൂടുന്നതെന്താ തെറ്റാണോ? പര്‍ദ്ടയിടുന്നതെന്താ കുറ്റമാണോ എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു  . ഈ സമയമത്രയും ബസ്സിലുണ്ടായിരുന്ന  ഹിന്ദുക്കളായ യാത്രക്കാര്‍ ആരും ഈ പ്രശ്നത്തില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. പൊതുവേ അങ്ങനെയാണല്ലോ കണ്ടുവരുന്നത്‌. മുസ്ലിങ്ങള്‍ക്ക്‌ പെട്ടെന്ന് മതവികാരം ഉണ്ടാവും. എന്നാല്‍ മറ്റുമതക്കാരുടെ വികാരം അവര്‍ മാനിക്കുകയുമില്ല. ഈ പ്രശ്നത്തില്‍ തന്നെ ആ ബസ്സിലെ പ്രായമായ മുസ്ലിം സ്ത്രീകളടക്കം ഈ മൂടിപ്പുതയ്ക്കലിനെ പിന്തുണക്കാന്‍ മുന്നോട്ടുവന്നു. അവര്‍ അത്തരത്തിലല്ല വസ്ത്രം ധരിചിരുന്നതെങ്കില്‍ക്കൂടി . എന്തായാലും കേരളം അടുത്ത കാശ്മീരാവാന്‍ പോകുകയാണെന്ന സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. കാസര്‍ഗോട് ജില്ലയിലെ ദീനീ ബോധമുള്ള ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കാണുന്നുണ്ടല്ലോ.

Monday, February 6, 2012

എന്റെ അനുഭവങ്ങള്‍: അമുസ്ലിങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തല്‍...

എന്റെ അനുഭവങ്ങള്‍: അമുസ്ലിങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തല്‍...: കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന...