ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉണ്ടായ ഒരു സംഭവം പറയട്ടെ......... എനിക്ക് ക്രിക്കറ്റ് വലിയ ഇഷ്ടമാണ്. ഇപ്പോഴും കളി പരമാവധി കാണാറുണ്ട്. ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ ഭക്ഷണവും വിശ്രമവും ഇല്ലാതെ കളിക്കുമായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങലുമായി ഒരു പാട് സുഹൃത്തുക്കള്‍. ഇന്ത്യന്‍ ടീമില്‍ കാര്യമായി സച്ചിനും കുംബ്ലെയും തന്നെ. ഇവരുടെ രണ്ടു പേരുടെയും കേമത്തതില്‍ ചില വിജയങ്ങള്‍ . കൂടുതലും തോല്‍വികള്‍ തന്നെ. എന്റെ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇഷ്ടം അഫ്രീദിയെയും അന്‍വര്‍നെയുമോക്കെയാണ് . ഞാന്‍ ഒരു മുസ്ലിം സുഹൃത്തിനോട് അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അത് ചില വ്യക്തികളോട് അല്ലെ എന്നാണു. അങ്ങനെ പാകിസ്ഥാന് എതിരായ ഒരു പരമ്പരയ്ക്കിടയില്‍ ഇന്ത്യ സാധാരണ പോലെ മുടന്തി നീങ്ങുന്നു ...തോല്‍ക്കുന്നു. ഞങ്ങള്‍ക്ക് വലിയ വിഷമം തോന്നി. പക്ഷെ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇന്ത്യ ഒസ്ട്രലിയയോടു തോല്‍ക്കുമ്പോള്‍ തോന്നുന്ന അത്ര വിഷമം തോന്നിയില്ല. എന്നാലും ഞങ്ങള്‍ എല്ലാരും കൂടി ഇന്ത്യയുടെ നിലവാരമില്ലാത്ത കളിയെ കുറിച്ചു സംസാരിക്കുന്നതിനു ഇടയില്‍ ഒരു 12 -13 വയസ്സ് മാത്രം പ്രായമുള്ള ഒരു മുസ്ലിം ബാലന്‍ , അതുവരെ അവന്‍ ഒന്നും മിണ്ടാതെ ഇരുന്നതാണ്, പെട്ടെന്ന് ഒരു ആവേശം കേറിയ പോലെ പറഞ്ഞു "ഇന്ത്യയും പാകിസ്ഥാനുമായി അടിക്കുണ്ടോ . ധൈര്യമുണ്ടെങ്കില്‍ നില്‍ക്ക് .പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ നിങ്ങള്ക്ക് കഴിയില്ല വമ്പാ ". ആദ്യം ഞങ്ങള്‍ അമ്പരന്നു പോയി. നീ ഇന്ത്യയിലല്ലേ താമസിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഒരു മുസ്ലിം സുഹൃത്ത് അവനോടു "നീ എന്റെ കാലിന്റെ അടി കണ്ടോ . ഇതുകൊണ്ട് ചവിട്ടും " എന്നൊക്കെ വലിയ ആത്മാര്‍തതയില്ലാതെ പറഞ്ഞു. ഞാന്‍ അദ്ഭുതപ്പെട്ടു. ഈ കുട്ടിയോട് ഇതൊക്കെ ആര് പറഞ്ഞു കൊടുത്തു? പാകിസ്താന്‍ എന്നൊരു രാജ്യമുന്ടെന്നും അത് ഒരു മുസ്ലിം രാജ്യമാണെന്നും ഇന്ത്യയുടെ ശത്രുരാജ്യമാണെന്നും ആ രാജ്യത്തിന്റെ കൂടെ നിന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യണമെന്നും ആര് ഈ കുട്ടിയെകൊണ്ട് ചിന്തിപ്പിച്ചു? ഇവന്റെയൊക്കെ പ്രായത്തില്‍ എനിക്ക് പാകിസ്ഥാനെ പറ്റി ആകെ അറിയാമായിരുന്നത് അത് ഇന്ത്യ വിഭജിച്ചു ഉണ്ടായ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം ആണെന്ന് മാത്രമായിരുന്നു. ക്രിക്കറ്റ്ന്റെ ഇടയില്‍ ഇങ്ങനെ പലതും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.
ഈ പാകിസ്ഥാനെ സ്നേഹിക്കുന്ന പയ്യനെ ഈ അടുത്ത ഞാന്‍ കണ്ടത് ഒരു കൊണ്ഗ്രസ്സുകാരന്റെ വീട്ടില്‍ ആണ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ വിലയിരുത്തുകയാണ് കക്ഷി. ഈ കോണ്ഗ്രസ് സ്ഥാനാര്തിക്ക് വേണ്ടി. സ്ഥാനാര്തിയാകട്ടെ എന്നെ പഠിപ്പിച്ച ഒരു മാഷും. അദ്ധേഹത്തിന്റെ വീടിന്റെ മുന്നിലുള്ള സ്കൂളില്‍ ആയിരുന്നു എനിക്ക് വോട്ട് . വോട്ടും ചെയ്തു അദ്ദേഹത്തിന്റെ വീട്ടില്‍ വെറുതെ ഒന്ന് കയറി. നോക്കുമ്പോള്‍ ഈ മഹാനും വേറെ കുറെ ആളുകളും ഇരിക്കുന്നു. പാവം ഈ അദ്ധ്യാപകന്‍ അറിയുന്നുണ്ടോ ഇത് ? ആവോ.....