ഒരു
നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സംഭവം. എന്റെ ഒരു സുഹൃത്തുണ്ട് . പേര് രഘു (യഥാര്‍ത്ഥ പേരല്ല).എന്നെപ്പോലെ രഹസ്യ അജണ്ടയുള്ള സംഘപരിവാര്‍കാരനൊന്നുമല്ല കേട്ടോ.അവന്‍ രണ്ടു മുസ്ലിം വീടുകളില്‍ ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഒരു ദിവസം അവന്‍ എന്നോട് പല കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ പെട്ടെന്ന് ചോദിച്ചു.
"അത് നീയറിഞ്ഞോ?"
"ഏതു?"
"കഴിഞ്ഞയാഴ്ച ഓണം ആയിരുന്നില്ലേ? ഞാന്‍ ട്യൂഷനെടുക്കുന്ന വീട്ടിലെ കുട്ടികളെ ഓണത്തിന് ക്ഷണിച്ചു".
"എന്നിട്ട്?'
"ആ കുട്ടികള്‍ പറയുകയാ..ഇങ്ങളെ ആളെ പൊരേലൊന്നും പോവണ്ടാന്നും പോയാല്‍ തന്നെ ഒന്നും തിന്നണ്ടാന്നും ഉസ്താദ് പറഞ്ഞിക്ക് എന്ന് "
ഞാന്‍ അത് കേട്ട് ചിരിച്ചു.
"അതെന്താ ചങ്ങായീ നീ ചിരിക്കുന്നത്?" അവന്റെ സംശയം
"ഞാന്‍ എന്ത് പറയാനാ? ഇതൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഇതിലും വലിയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്' എന്ന് ഞാന്‍ മറുപടി പറഞ്ഞു.
"എന്നാലും മോശമല്ലെടോ ഇതൊക്കെ?" അവന്റെ സംശയം.
"മോശമാണെന്ന് പഠിപ്പിക്കുന്നവര്‍ക്ക് തോന്നണ്ടേ? നിനക്ക് തോന്നിയാല്‍ മതിയോ?" ഞാന്‍ തിരിച്ചു ചോദിച്ചു.
"പക്ഷെ എനിക്ക് വലിയ വിഷമമായി. നമ്മള്‍ വലിയ കാര്യത്തില്‍ വിളിച്ചിട്ട് ..." അവന്‍ പറഞ്ഞു.
സത്യത്തില്‍ അവനു അവിടെ പോകാമെങ്കില്‍ , കുട്ടികളെ പഠിപ്പിക്കമെങ്കില്‍ , അവര്‍ കൊടുക്കുന്ന ചായ കുടിക്കാമെങ്കില്‍ ......കുട്ടികള്‍ക്ക് അവന്റെ വീട്ടില്‍ വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഹറാം പാടുണ്ടോ?
സത്യത്തില്‍ അവനു അവിടെ പോകാമെങ്കില്‍ , കുട്ടികളെ പഠിപ്പിക്കമെങ്കില്‍ , അവര്‍ കൊടുക്കുന്ന ചായ കുടിക്കാമെങ്കില്‍ ......കുട്ടികള്‍ക്ക് അവന്റെ വീട്ടില്‍ വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഹറാം പാടുണ്ടോ?
താങ്കള്‍ പറഞ്ഞു : "ഞാന്‍ ട്യൂഷനെടുക്കുന്ന വീട്ടിലെ കുട്ടികളെ ഓണത്തിന് ക്ഷണിച്ചു".
ReplyDelete"എന്നിട്ട്?'
"ആ കുട്ടികള്‍ പറയുകയാ..ഇങ്ങളെ ആളെ പൊരേലൊന്നും പോവണ്ടാന്നും പോയാല്‍ തന്നെ ഒന്നും തിന്നണ്ടാന്നും ഉസ്താദ് പറഞ്ഞിക്ക് എന്ന് "
ഞാന്‍ അത് കേട്ട് ചിരിച്ചു.""
_____
and you commented in other post""... ഒരു അറേബ്യന്‍ മതം പ്രചരിപ്പിക്കാന്‍ വേണ്ടി ഇവിടെയുള്ള ക്ഷേത്രങ്ങളും മറ്റും പൊളിച്ചു നിരത്തി ഒരു ശതമാനം പോലുമില്ലാത്ത മുസ്ലിങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കളുടെ സ്ഥലം പിടിച്ചെടുത് ഹിന്ദുക്കളുടെ പണം കൊണ്ട് പള്ളി നിര്‍മിച്ചവനാണ്."
______________
ആ താങ്കള്‍ ആണ് ഓണത്തിന് "സ്നേഹം" പ്രകടിപ്പിക്കാന്‍ ക്ഷണിക്കുന്നത്. താങ്കളുടെ പരിസരം അങ്ങിനെ ആയതു കൊണ്ടായിരിക്കാം ആ മൊല്ലാക്ക കുട്ടികളെ ഉപദേശിച്ചത് ! തെറ്റ് പറയാന്‍ കഴിയില്ല.
ഞാനും മദ്രസയില്‍ പഠിച്ചതാണ്. എന്റെ അയല്വക്കങ്ങള്‍ അമുസ്ലീങ്ങള്‍ ആണ്. ആഘോഷങ്ങളില്‍ പരസ്പരം ഞങ്ങള്‍ ഭക്ഷണം കൈമാരാരുണ്ട്. അതു പോട്ടെ ! താങ്കളെ പോലെ "ഹിന്ദു ഇസം" തലയ്ക്കു പിടിച്ചവര്‍ ഒറ്റപെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് ജെനെരലൈസ് ചെയ്തീട്ടാണല്ലോ ഇത്തരം പ്രസ്താവനകള്‍ പോസ്റ്റുകളില്‍ നടത്തുന്നത്.
________________
ഇനി അറിവിലേക്ക് കുറച്ചു ഇസ്ലാം:
താങ്കള്‍ മേല്‍ പറഞ്ഞു: "...ഒരു അറേബ്യന്‍ മതം പ്രചരിപ്പിക്കാന്‍ വേണ്ടി..". ഇതാണോ താങ്കള്‍ മനസ്സിലാക്കിയ ഇസ്ലാം. ഞാന്‍ താങ്കളെ സ്നേഹ പൂര്‍വ്വം വെല്ലു വിളിക്കുന്നു. മറ്റു മതങ്ങളെ പോലെ വെറും ആചാരങ്ങളുടെയും കഥകളുടെയും ബാണ്ടാകെട്ടുകള്‍ ആണ് ഇസ്ലാം എന്ന്, യുക്തി ഉണ്ട് എന്ന് ഞാന്‍ കരുതുന്ന താങ്കള്‍ക്കു തെളിയിക്കാന്‍ കഴിയുമെങ്കില്‍ പറയൂ.
അതല്ല, വിശ്വാസം എന്നാല്‍ മനുഷ്യനെ സ്നേഹിക്കുക എന്നതാണെന്നും, അര്‍ഹതയുള്ളവരെ സഹായിക്കുക എന്നതാണെന്നും, മനുഷ്യന്റെ ധാര്‍മിക ജീവിതത്തിനും ഉതകുന്ന വ്യക്തമായ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെയാണ് ഇസ്ലാം പൂര്‍ണമായി ഒരാളില്‍ ഉണ്ടാകുക എന്നും താങ്കള്‍ക്കു മനസ്സിലാക്കാന്‍ നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍ കഴിയും. മദ്യ വിമുക്ത സമൂഹവും, പലിശ രഹിത രീതിയും, ദരിദ്ര വിഭാഗത്തിന് സാമ്പത്തിക വരുമാനത്തിലെ വാര്‍ഷിക വിഹിത (സക്കാത്ത്) വിതരണവും തുടങ്ങിയ സാമൂഹിക പ്രതിബദ്ധത വിശ്വാസവുമായി പ്രായോഗിക തലത്തില്‍ മനുഷ്യരില്‍ ഇടപെടുമ്പോള്‍ എങ്ങിനെയാണ് താങ്കള്‍ക്കു ഇസ്ലാം (സമാധാനം) എന്നത് "അറേബ്യന്‍ മതം" ത്തില്‍ ചുരുക്കാന്‍ കഴിയുന്നത്. ഈ ഞാന്‍ അടക്കമുള്ളവരുടെ പൂര്‍വികര്‍ അവരുടെ "മതത്തെ" യുക്തി രഹിതമെന്നു കണ്ടു "ഇസ്ലാമിനെ" ഇസ്ലാമിനെ സീകരിച്ചത് കൊണ്ടാണ് ഞാന്‍ അടക്കമുള്ളവര്‍ മറ്റുള്ള വിശ്വാസങ്ങളും, ആചാരങ്ങളും കണ്ടീട്ടു ഇസ്ലാമില്‍ തന്നെ നിലയുറപ്പിക്കുന്നത്. ഒരു മാതാവിന്റെയും, പിതാവിന്റെയും പിന്മുറക്കാരാണ് മനുഷ്യര്‍ എല്ലാവരും. ആ അര്‍ത്ഥത്തില്‍ ആണ് ഇസ്ലാം മനുഷ്യ സമൂഹത്തോട് സംസാരിക്കുന്നത്. പിന്നീട് വന്ന പൌരോഹിത്യമാണ് സാമ്പത്തിക ഉറവിടമെന്ന രീതിയില്‍ ആരാധനകളെ മാറ്റി മറിച്ചത് ! ഇസ്ലാം അതില്‍ നിന്നും ഭിന്നമാണ്. സമ്പത്ത് മനുഷ്യനെ സഹായിക്കാന്ന രീതിയില്‍ ചിലവഴിക്കുന്നതിലൂടെയാണ് "ഇസ്ലാമില്‍" ആരാധന മറ്റുള്ള മതങ്ങളില്‍ നിന്നും വിത്യസ്തമാകുന്നത്.
കൂടുതല്‍ സ്വയം മനസ്സിലാക്കുമെന്ന് കരുതുന്നു. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !
സമയം കിട്ടുമ്പോൾ ജബ്ബാര് മാഷിന്റെ ബ്ലോഗ് വായിച്ചാൽ മതി .. ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ സംശയോം തീരും ...
Deleteഎന്റെ അനുഭവമല്ല പറഞ്ഞതെന്ന് എങ്കിലും താങ്കള്‍ ശ്രദ്ധിച്ചോ? എവിടെ ആല്ലേ? പിന്നെ അറേബ്യന്‍ മതം അല്ലെ ഇസ്ലാം? മുസ്ലിങ്ങളുടെ പുണ്യഭൂമി ഏതാണാവോ? പ്രവാചകന്‍ മുഹമ്മദ് ജനിച്ചതെവിടെയാണാവോ? പിന്നെ താങ്കള്‍ ആഗ്രഹിച്ച പോലെ ഞാന്‍ ബാബരിനെ ഹിന്ദുക്കളുടെ രക്ഷകന്‍ എന്ന് വിളിക്കനമായിരുന്നോ ? പിന്നെ താങ്കളുടെ മുന്‍ തലമുറക്കാര്‍ ഇസ്ലാമിന്റെ നന്മ കണ്ടു പരിവര്‍ത്തനം ചെയ്യുകയായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ടിപ്പുവും മാപ്പിള ലഹകളും ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇസ്ലാമിന്റെ വളര്‍ച്ച. താങ്കള്‍ ഇപ്പോഴും ഇസ്ലാമില്‍ നില്‍ക്കുന്നത് ഇസ്ലാമിന്റെ നന്മ കണ്ടിട്ടാണെന്ന് പറഞ്ഞു. പക്ഷെ താങ്കള്‍ക്കു ചെറുപ്പത്തിലെ തന്നിട്ടുള്ള മതവിദ്യാഭ്യാസം കൊണ്ടാണെന്ന് പറഞ്ഞാല്‍ താങ്കള്‍ നിഷേധിക്കാന്‍ പറ്റുമോ? പിന്നെ എന്റെ പരിസരത്തെ പറ്റി താങ്കള്‍ എന്താണ് കരുതിയത് എന്ന് എനിക്കറിയില്ല. പക്ഷെ ഞാന്‍ താങ്കളെപ്പോലെ മതം തലയില്‍ ചുമന്നു നടക്കുന്ന ഒരു കുടുന്ബത്തിലോന്നും അല്ല ജനിച്ചത്. എനിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷമാണ് മതം അറിഞ്ഞത് തന്നെ. കേരളത്തിലെ മിക്ക ഹിന്ദുക്കളും ഇങ്ങനെ തന്നെ. താങ്കള്‍ ആ മുസല്യരെ ന്യായീകരിക്കാന്‍ വേണ്ടി ഇത്രയും വിഷമിക്കേണ്ടായിരുന്നു. ആ ചെയ്തത് തെറ്റായിപ്പോയി എന്നാ ഒരു വാക്കുപോലും താങ്കള്‍ ഉയര്തിയില്ലെന്നു മാത്രമല്ല...... ന്യായീകരിക്കുകയും ചെയ്തു.
ReplyDelete